ഐ.എസ്.ആർ.ഒ.യുടെ വിശ്വസ്തനായ വിക്ഷേപണക്കുതിര- പി.എസ്. എൽ.വി ഇന്നലെ ആകാശത്തേക്കു കുതിച്ചത് അമ്പതാം വിജയത്തിന്റെ ചരിത്രവുമായി.
വൈകിട്ട് 3.28 നാണ് ഇന്ത്യയുടെ റിസാറ്റ് 2ആർ.ബി 1 ചാര ഉപഗ്രഹവുമായി പി.എസ്.എൽ.വി- സി 48 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്നത്.
16 മിനിട്ട് 23 സെക്കൻഡ് പിന്നിട്ടപ്പോൾ ഉപഗ്രഹം ഭൂമിയിൽ നിന്ന് 576 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ.
വിശദവാർത്ത പേജ്-11