t20two

മുംബയ്: ക്യാപ്ടൻ വിരാട് കോഹ‌്ലിക്കൊപ്പം കെ.എൽ.രാഹുലും രോഹിത് ശർമ്മയും അടിച്ചുതകർത്തപ്പോൾ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണ് ഇന്ത്യ നേടിയത്. ട്വന്റി 20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌കോറാണ് മുംബയിൽ നേടിയത്.

രാഹുൽ 56 ബോളിൽ 91 റൺസെടത്തു. കോഹ്‌ലി 31 ബോളിൽ 71 റൺസെടുത്തു. ഒൻപത് ഫോറുകളും നാല് സിക്‌സും ഉൾപ്പെട്ടതാണ് രാഹുലിന്റെ ഇന്നിംഗ്സ്. വിരാട് ഏഴ് സിക്‌സറുകൾ പറത്തി. രോഹിത് ശർമ്മ 34 പന്തിൽ നിന്ന് 71 റൺസ് നേടി. ആറ് ഫോറുകളും അഞ്ച് സിക്‌സുകളും രോഹിത് നേടി. രണ്ട് പന്ത് നേരിട്ട റിഷഭ് പന്ത് റൺസൊന്നും എടുക്കാതെ പുറത്തായി.


മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ടീമിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ മുംബയിൽ ഇറങ്ങിയത്.. അതേസമയം വിൻഡീസ് വിജയ ടീമിനെ നിലനിറുത്തി.

യുസ്‌വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവും ജഡേജയ്ക്ക് പകരം മുഹമ്മദ് ഷമിയും പ്ലെയിംഗ് ഇലവനിലെത്തി. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ഇത്തവണയും അവസരം ലഭിച്ചില്ല.