ബെയ്ജിംഗ് : ബി.ഡബ്ളിയു. എഫ് വേൾഡ് ഫൈനൽസ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് തോൽവി. ജാപ്പനീസ് താരം അകാനെ യമാഗുച്ചിയാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-18,18-21,21-18 എന്ന സ്കോറിന് സിന്ധുവിനെ കീഴടക്കിയത്.ഗ്രൂപ്പിലെ അടുത്ത രണ്ട് മത്സരങ്ങളിലും ജയിച്ചാലേ സിന്ധുവിന് നോക്കൗട്ടിലേക്ക് കടക്കാനാകൂ.