india-cricket

മും​ബ​യ് ​:​ ​കാ​ര്യ​വ​ട്ട​ത്തെ​ ​തോ​ൽ​വി​യി​ൽ​ ​നി​ന്ന് ​ഉ​യി​ർ​ത്തെ​ണീ​റ്റ​ ​​ബാ​റ്റിം​ഗ് ​നി​ര​ ​ വാ​ങ്ക​ഡെ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​മൂ​ന്നാം​ ​ട്വ​ന്റി​ 20​ ​യി​ൽ​ ​ത​ക​ർ​ത്താ​ടി​യ​പ്പോ​ൾ വിജയവും പരമ്പരയും ഇ​ന്ത്യയ്ക്ക്. ഇന്നലെ ​ 241​ ​റ​ൺ​സ് ​വി​ജ​യ​ല​ക്ഷ്യവുമായി ഇറങ്ങിയ വി​ൻ​ഡീ​സി​നെ 173ൽ ഒതുക്കിയ ഇന്ത്യ 67 റൺസിനാണ് വിജയിച്ചത്. മൂന്ന് മത്സര പരമ്പര നേടിയത് 2-1നും.


ഇ​ന്ന​ലെ​യും​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട​ ​ബാ​റ്റിം​ഗി​നി​റ​ങ്ങേ​ണ്ടി​വ​ന്ന​ ​ഇ​ന്ത്യ​യെ​ ​കൂ​റ്റ​ൻ​ ​സ്കോ​റി​ലെ​ത്തി​ച്ച​ത് ​ഒാ​പ്പ​ണ​ർ​മാ​രാ​യ​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​(71​),​ ​ലോ​കേ​ഷ് ​രാ​ഹു​ൽ​ ​(91​),​ ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(70​ ​നോ​ട്ടൗ​ട്ട്)​ ​എ​ന്നി​വ​രു​ടെ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളാ​ണ്. മറുപടിക്കിറങ്ങിയ വിൻഡീസ് നിരയിൽ ഹെട്മേയർ(41) ക്യാപ്ടൻ പൊള്ളാഡ് (68) എന്നിവർക്ക് മാത്രമാണ് പൊരുതിനോക്കാനായത്.


രോ​ഹി​ത് 34​ ​പ​ന്തു​ക​ളി​ൽ​ ​ആ​റ് ​ഫോ​റും​ ​അ​ഞ്ച് ​സി​ക്സു​മ​ട​ക്കം​ 71​ ​റ​ൺ​സ​ടി​ക്കു​ക​യും​ ​രാ​ഹു​ലി​നൊ​പ്പം​ 135​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും​ ​ചെ​യ്തു.​ ​രാ​ഹു​ൽ​ 56​ ​പ​ന്തു​ക​ളി​ൽ​ ​ഒ​ൻ​പ​ത് ​ഫോ​റു​ക​ളും​ ​നാ​ല് ​സി​ക്സും​ ​പാ​യി​ക്കു​ക​യും​ ​കൊ​ഹ്‌​ലി​ക്കൊ​പ്പം​ 95​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും​ ​ചെ​യ്തു.​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ലും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യി​രു​ന്ന​ ​കൊ​ഹ്‌​ലി​ 29​ ​പ​ന്തു​ക​ളി​ൽ​ ​നാ​ല് ​ഫോ​റും​ ​ഏ​ഴ് ​സി​ക്സു​ക​ളു​മാ​ണ് ​പാ​യി​ച്ച​ത്.​ ​ഋ​ഷ​ഭ് ​പ​ന്ത് ​(0​),​ ​മാ​ത്ര​മാ​ണ് ​ഇ​ന്ത്യ​ൻ​ ​നി​ര​യി​ൽ​ ​നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്.


രോ​ഹി​തും​ ​രാ​ഹു​ലും​ ​ചേ​ർ​ന്ന് ​ആ​ദ്യ​ ​ഒാ​വ​ർ​ ​മു​ത​ൽ​ ​അ​ടി​ച്ചു​ത​ക​ർ​ത്തു.​ 11.4​ ​ഒാ​വ​റി​ൽ​ 135​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ​സ​ഖ്യം​ ​പി​രി​ഞ്ഞ​ത്.​ ​മൂ​ന്നാം​ ​ഒാ​വ​റി​ലെ​ ​ആ​ദ്യ​പ​ന്തി​ൽ​ ​കോ​ട്ടെ​റെ​ലി​നെ​ ​സി​ക്‌​സി​ന് ​പ​റ​ത്തി​യ​ ​രോ​ഹി​ത് ​ഇ​തേ​ ​ഒാ​വ​റി​ൽ​ ​ര​ണ്ട് ​ബൗ​ണ്ട​റി​ക​ൾ​ ​കൂ​ടി​ ​നേ​ടി.​ ​നാ​ലാം​ ​ഒാ​വ​റി​ൽ​ ​രാ​ഹു​ൽ​ ​ഹോ​ൾ​ഡ​റി​നെ​ ​തു​ട​ർ​ച്ച​യാ​യി​ ​ഫോ​റും​ ​സി​ക്സും​ ​പ​റ​ത്തി.​ ​ആ​ദ്യ​ ​അ​ഞ്ചോ​വ​റി​ൽ​ ​ഇ​ന്ത്യ​ 58​ ​റ​ൺ​സാ​ണ് ​അ​ടി​ച്ചു​കൂ​ട്ടി​യ​ത്.​ ​ആ​റാം​ ​ഒാ​വ​റി​ൽ​ ​വി​ല്യം​സി​നെ​തി​രെ​ ​രാ​ഹു​ൽ​ ​ഒ​ന്നാം​ ​പ​ന്തി​ലും​ ​മൂ​ന്നാം​ ​പ​ന്തി​ലും​ ​ബൗ​ണ്ട​റി​യും​ ​ര​ണ്ടാം​പ​ന്തി​ൽ​ ​സി​ക്സും​ ​നേ​ടി.​ ​എ​ട്ടാം​ ​ഒാ​വ​റി​ൽ​ ​പി​യ​റി​യെ​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ട് ​സി​ക്സു​ക​ൾ​ക്കും​ ​ഒ​രു​ ​ഫോ​റി​നും​ ​പ​റ​ത്തി​ ​രോ​ഹി​ത് ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​ക​ട​ന്നു.​ ​അ​ടു​ത്ത​ ​ഒാ​വ​റി​ൽ​ ​രാ​ഹു​ലും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യി​ലെ​ത്തി.​ 10​ ​ഒാ​വ​ർ​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​ഇ​ന്ത്യ​ 116​ ​റ​ൺ​സ് ​നേ​ടി​യി​രു​ന്നു.
12​-ാം​ ​ഒാ​വ​റി​ലാ​ണ് ​ഇ​ന്ത്യ​യ്ക്കു​ ​ആ​ദ്യ​ ​വി​ക്ക​റ്റ് ​ന​ഷ്ട​മാ​യ​ത്.​ ​വി​ല്യം​സി​നെ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ ​രോ​ഹി​തി​നെ​ ​വാ​ൽ​ഷാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​മൂ​ന്നാ​മ​താ​യി​ ​സ്ഥാ​ന​ക്ക​റ്റം​ ​കി​ട്ടി​യ​ ​ഋ​ഷ​ഭ് ​പ​ന്ത് ​പ​ക്ഷേ​ ​വ​ന്ന​പോ​ലെ​ ​മ​ട​ങ്ങി.​ 13​-ാം​ ​ഒാ​വ​റി​ൽ​ ​പൊ​ള്ളാ​ഡി​ന്റെ​ ​പ​ന്തി​ൽ​ ​ഹോ​ൾ​ഡ​ർ​ക്ക് ​ക്യാ​ച്ച് ​ന​ൽ​കി​യാ​ണ് ​ഋ​ഷ​ഭ് ​ഡ​ക്കാ​യി​ ​മ​ട​ങ്ങി​യ​ത്.​ ​തു​ട​ർ​ന്നി​റ​ങ്ങി​യ​ ​വി​രാ​ടും​ ​രാ​ഹു​ലും​ ​ചേ​ർ​ന്ന് ​ത​ക​ർ​ത്ത​ടി​ച്ച് 15​ ​ഒാ​വ​റി​ൽ​ 173​/2​ ​എ​ന്ന​ ​നി​ല​യി​ലെ​ത്തി​ച്ചു.​ 18​-ാം​ ​ഒാ​വ​റി​ൽ​ ​ഇ​ന്ത്യ​ 200​ ​ക​ട​ന്നു.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​വി​ൻ​ഡീ​സി​ന് ​ര​ണ്ടാം​ ​ഒാ​വ​റി​ൽ​ത്ത​ന്നെ​ ​ഇ​ന്ത്യ​ ​തി​രി​ച്ച​ടി​ ​ന​ൽ​കി.​ ​ഭു​വ​നേ​ശ്വ​ർ​ ​കു​മാ​ർ​ ​ബ്ര​ൻ​ഡ​ൺ​ ​കിം​ഗി​നെ​ ​(5​)​ ​രാ​ഹു​ലി​ന്റെ​ ​ക​യ്യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ട്വ​ന്റി​ ​-20​ ​ടീ​മി​ലേ​ക്ക് ​തി​രി​ച്ചു​വ​ന്ന​ ​ഷ​മി​ ​അ​ടു​ത്ത​ ​ഒാ​വ​റി​ൽ​ ​കാ​ര്യ​വ​ട്ട​ത്തെ​ ​ഹീ​റോ​ ​ലെ​ൻ​ഡ​ൽ​ ​സി​മ്മ​ൺ​സി​നെ​ ​(7​)​യും​ ​മ​ട​ക്കി​ ​അ​യ​ച്ചു.​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ക്കാ​യി​രു​ന്നു​ ​ക്യാ​ച്ച്.​പ​ക​ര​മി​റ​ങ്ങി​യ​ ​നി​ക്കോ​ളാ​സ് ​പു​രാ​നെ​ ​അ​ടു​ത്ത​ ​ഒാ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ദീ​പ​ക് ​ച​ഹ​ർ​ ​ഡ​ക്കാ​ക്കി​ ​മ​ട​ക്കി​യ​തോ​ടെ​ ​വി​ൻ​ഡീ​സ് 17​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി.


പി​ന്നീ​ട് ​ക്രീ​സി​ലൊ​രു​മി​ച്ച​ ​നാ​യ​ക​ൻ​ ​കെ​യ്റോ​ൺ​ ​പൊ​ള്ളാ​ഡും​ ​ഹെ​ട്മേ​യ​റും​ ​ചേ​ർ​ന്ന് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി.​ഇ​തോ​ടെ​ ​സി​ക്സു​ക​ൾ​ ​പ​റ​ക്കാ​ൻ​ ​തു​ട​ങ്ങി​ .​എ​ന്നാ​ൽ​ 9.3​-ാം​ ​ഒാ​വ​റി​ൽ​ ​ടീം​ ​സ്കോ​ർ​ 91​-​ൽ​ ​നി​ൽ​ക്ക​വേ​ ​ഹെ​ട്മേ​യ​റെ​ ​(41​)​പു​റ​ത്താ​ക്കി​ ​കു​ൽ​ദീ​പ് ​ഇ​ന്ത്യ​യെ​ ​മ​ത്സ​ര​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​ച്ചു.