india-cricket

മുംബയ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 67 റൺസ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയത്തോടെ ഇന്ത്യ പരമ്പര നേടി. ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് തുടക്കത്തിലെ തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 240 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് പടയ്ക്ക് 20 ഓവറിൽ 173 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

കെ.എൽ രാഹുലും രോഹിത് ശർമയും വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോർ സമ്മാനിച്ചത്. രാഹുൽ 56 ബോളിൽ 91 റൺസെടത്തു. കൊഹ്ലി 31 പന്തിൽ 71 റൺസെടുത്തു. രോഹിത് 34 പന്തിൽ നിന്ന് 71 റൺസ് നേടി.