സിനിമയെ പോലും തോല്‍പ്പിക്കുന്ന പ്രമോ വീഡിയോകളും സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ടുകളുമാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിപ്ക്കുന്നത്. സവാള വില കുതിച്ചുകയറുന്ന പശ്ചാത്തലത്തിൽ സവാളമാലയണിഞ്ഞുള്ള മണവാട്ടിയുടെ ഫോട്ടോഷൂട്ടാണ് ഏറ്റവും ഒടുവിൽ പുറത്തവന്നത്.. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള റാം- ഗൌരി എന്ന ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഇതിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ഇവർ. കാടും വെള്ളച്ചാട്ടവും കടലുമെല്ലാം പശ്ചാത്തലമാക്കിയുള്ള പ്രണയാർദ്രമായ ചിത്രങ്ങളാണ് പിന്നാക്കിള്‍ ഇവന്റ് പ്ലാനേഴ്സ് സോഷ്യൽ മീഡിയ വഴി പുറത്തുവീട്ടിരിക്കുന്നത്.