വിറ്രാമിനുകളും പ്രോട്ടീനും സമൃദ്ധമായുള്ള സൗഹൃദച്ചീര രോഗശമനത്തിനും അത്യുത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിവുള്ളതിനാൽ ചിലയിടങ്ങളിൽ ഇതിനെ പ്രഷർ ചീരയെന്നും വിളിക്കുന്നു.
വാതരോഗികൾ സൗഹൃദച്ചീര കഴിച്ചാൽ വേദനയും രോഗശമനവും ലഭിക്കും. ആർത്രൈറ്റിസ് രോഗികൾക്കും അത്യുത്തമമാണ്. ഇല, തണ്ട്, വേര് എന്നിവയെല്ലാം ഔഷധമൂല്യമുള്ളതാണ്. അന്നനാളത്തിലുണ്ടാകുന്ന രോഗങ്ങൾക്ക് ഔഷധമായ സൗഹൃദച്ചീര മികച്ച ദഹന സഹായിയും ആണ്. സൗഹൃദച്ചീര ആരോഗ്യവും ഊർജ്ജസ്വലതയും വർദ്ധിപ്പിക്കും. പരിപ്പിനൊപ്പം ചേർത്ത് കറിയാക്കിയും മുട്ടയ്ക്കൊപ്പം ചേർത്തോ അല്ലാതെയോ തോരനായും ഉപയോഗിക്കാറുണ്ട്. പുറമേ സാലഡുകളിൽ ചേർത്ത് ഉപയോഗിക്കുന്നതും മികച്ച ഗുണം നൽകും. കേരളത്തിന്റെ കാലാവസ്ഥയിൽ അധിക ശ്രദ്ധയോ പരിചരണമോ വേണ്ടാതെ വളരും എന്നതാണ് പ്രത്യേകത. ഇലകൾക്ക് ഇളംമഞ്ഞ നിറമോ പച്ചനിറമോ ആയിരിക്കും. തളിരിലകളാണ് കൂടുതൽ നല്ലത്. ജൂൺ മുതൽ ഡിസംബർ വരെയാണ് കൃഷിക്ക് അനുയോജ്യമായ സമയം.