മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മീയചിന്തകൾ ഉണ്ടാകും. മനഃസമാധാനം നേടും. പരിശീലനത്തിന് പോകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വ്യക്തിത്വം നിലനിറുത്തും. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. സമത്വഭാവന സർവാദങ്ങൾ നൽകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സത്കർമ്മങ്ങൾ ചെയ്യും. വരവും ചെലവും തുല്യമായിരിക്കും. ഉപരിപഠനത്തിനായി മാറി താമസിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അധികാര പരിധി വർദ്ധിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും. ആത്മാർത്ഥ പ്രവർത്തനങ്ങൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
യുക്തമായ തീരുമാനങ്ങൾ. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. ആചാരമര്യാദകൾ പാലിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മാഭിമാനം ഉണ്ടാകും. സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറും. സ്വന്തമായ പ്രവർത്തനങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അസുഖമുണ്ടെന്ന തോന്നലുകൾ മാറും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടും. ശാന്തിയും സമാധാനവും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അവസരങ്ങൾ പ്രയോജനപ്പെടുത്തും. ആഘോഷങ്ങളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പദ്ധതികൾ വിജയിക്കും. മാതൃകാപരമായ സമീപനം. സൽകീർത്തി വന്നുചേരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ദീർഘവീക്ഷണമുണ്ടാകും. പ്രവർത്തനശൈലിയിൽ മാറ്റം. പുതിയ അവസരങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആവശ്യങ്ങൾ നിറവേറ്റും. പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം. വരവും ചെലവും തുല്യമായിരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആരാധനാലയ ദർശനം. ആത്മാർത്ഥമായ പ്രവർത്തനങ്ങൾ. അധികൃതരുടെ പ്രീതി നേടും.