ഐ.എഫ്.എഫ്.കെയിൽ വരുന്നത് എപ്പോഴും സന്തോഷം തരുന്ന കാര്യമാണെന്ന് നടി ശാന്തി ബാലകൃഷ്ണൻ. മാത്രമല്ല താൻ കൂടി ഭാഗമായ ഒരു സിനിമ മേളയിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ അതും ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണെന്ന് ശാന്തി കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ജെല്ലിക്കെട്ടിൽ ശാന്തി ബാലകൃഷ്ണനാണ് നായിക. ജെല്ലിക്കെട്ടിന്റെ ചിത്രീകരണ സമയത്തെ വിശേഷങ്ങളും തന്റെ കഥാപാത്രത്തിന്റെ നിഗൂഡതകളെ കുറിച്ചും ശാന്തി മനസു തുറന്നു.