volleyball

കളിക്കിടയിലെ ഇടവേളയിൽ കുഞ്ഞിനെ മുലയൂട്ടുന്ന വനിതാ വോളിബോൾ താരത്തിന്റെ ഫോട്ടോ വൈറലാകുന്നു. മിസോറാമിലെ തുയ്ക്കും മണ്ഡലത്തിലെ വോളിബോൾ കളിക്കാരിയായ ലാൽവെന്ത്ലുവാംഗി തന്റെ ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പാൽ നൽകുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഒരേ സമയം, ലാൽവെന്ത്ലുവാംഗിയുടെ മാതൃത്വവും പ്രൊഫഷണലിസവും വ്യക്തമാക്കുന്ന ചിത്രം നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. ഇതോടൊപ്പം വോളിബോൾ പ്ലെയറെ അവർ അഭിനന്ദിക്കുകയും ചെയ്തു. മിസോറാം സംസ്ഥാന ഗെയിംസ് 2019 വേദിയിൽ നിന്നുമാണ് കൗതുകം ജനിപ്പിക്കുന്ന ഇ മനോഹര ചിത്രം പകർത്തപ്പെട്ടിരിക്കുന്നത്. നിങ്ലൂൺ ഹംഗൽ എന്ന ഫേസ്ബുക്ക് യൂസർ ഈ ചിത്രം പങ്കുവച്ചതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.വൈറലായതോടെ മിസോറാം സ്പോർട്സ് മന്ത്രി റോബർട്ട് റോമാവിയ റോയ്‌തെയും ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഇതുകൂടാതെ വോളിബോൾ കളിയോടുള്ള ലാൽവെന്ത്ലുവാംഗിയുടെ അർപ്പണബോധത്തിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.