ചലച്ചിത്രമേളയ്ക്ക് എത്തുന്നവരിൽ പലരും തങ്ങൾക്ക് മേളാ വേദിയിൽ തങ്ങൾക്ക് ഭക്ഷണം ആൾക്കാരെ അത്രയ്ക്ക് ശ്രദ്ധിക്കാറില്ല. അടുത്ത ചിത്രം കാണാനുള്ള ഓട്ടത്തിനിടയിൽ സമയത്ത് ഭക്ഷണം ലഭിക്കാതെ വരുമ്പോൾ തങ്ങൾക്ക് 'വെച്ച് വിളമ്പുന്നവരെ' ചില ഡെലിഗേറ്റുകൾ കുറ്റപ്പെടുത്തുന്നതു നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരം കുഴപ്പങ്ങൾക്കിടയിലും തങ്ങൾക്ക് മുൻപിലേക്ക് ഭക്ഷണം തേടിയെത്തുന്നവരുടെ മണവും വയറും നിറയും വിധം സത്കരിക്കുകയാണ് കാസർകോട്ടുകാരി സഫ. മേളയുടെ പ്രധാന വേദിയായ ടാഗോറിലാണ് സഫ നേതൃത്വം നൽകുന്ന, കുടുംബശ്രീയുടെ ഈ ഭക്ഷണശാലയുള്ളത്.