ചലച്ചിത്രോത്സവങ്ങളിലും അതുപോലുള്ള സാംസ്കാരിക മേളകളിലും ഒരു സ്ഥിരം സാന്നിദ്ധ്യമാണ് ശ്രീജിത് വാവ പി.വി. കവിയും പാട്ടുകാരനും നാടക കലാകാരനുമായ ശ്രീജിത് സിനിമ കാണാൻ കയറാത്തത് പാസെടുക്കാൻ പണമില്ലാത്തത് കൊണ്ടുമാത്രമാണ്. അങ്ങനെയാണെങ്കിലും മേളയ്‌ക്കെടുത്തുന്ന ഡെലിഗേറ്റ്സിനൊപ്പം ഇദ്ദേഹവും കൂടാറുണ്ട്. പാട്ടും മേളവും സൗഹൃദങ്ങളുമൊക്കെയായി. തന്റെ മേലാനുഭവങ്ങൾ കേരകൗമുദി ഓൺലൈനായി പങ്കുവയ്ക്കുകയാണ് ശ്രീജിത്.