ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിൽ അസാമിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ സന്ദേശത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇന്റെർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതിനാൽ അസാമിലെ സഹോദരങ്ങൾക്ക് മോദിയുടെ സന്ദേശം വായിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് റീട്വീറ്റ് ചെയ്തത്.
‘‘അസാമിലുള്ള നമ്മുടെ സഹോദരീ സഹോദരൻമാർക്ക് താങ്കളുടെ സമാശ്വാസ സന്ദേശം വായിക്കാൻ കഴിയില്ല. അവരുടെ ഇന്റെർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതാണെന്ന് താങ്കൾ മറന്നുപോയി’’ -എന്നാണ് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചത്.
‘നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും അസം ജനത ശാന്തരാകണം’ എന്നായിരുന്നു അസാം ജനതയോട് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. അസാമില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ അവഗണിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
Our brothers & sisters in Assam cannot read your 'reassuring' message Modiji, in case you've forgotten, their internet has been cut off. https://t.co/mWzR9uPgKh
— Congress (@INCIndia) December 12, 2019