assam

ഗുവാഹത്തി: പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം കത്തിപ്പടരുന്ന അസാമിൽ പൊലീസ് വെടിവയ്‌പിൽ മൂന്ന് പേർ മരണമടഞ്ഞു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഗുവാഹത്തി നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ലംഘിച്ച് തെരുവുകളിൽ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളിൽ പ്രക്ഷോഭം നടത്തുന്നത്.

അസാമിൽ ജനക്കൂട്ടം ബി.ജെ.പിയുടെയും അസാം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകൾ ആക്രമിച്ചു.ബി. ജെ. പി. എം. എൽ. എയുടെ വീടിന് തീവച്ചു.

പ്രക്ഷോഭം നിയന്ത്രിക്കാൻ ബി.ജെ.പി സർക്കാർ പൊലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി. ഗുവാഹത്തിയിലെ പൊലീസ് മേധാവി ദീപക് കുമാറിനെ മാറ്റി. നിരവധി ഓഫീസർമാരെ സ്ഥലം മാറ്റുകയും ചെയ്‌തു.

ഗുവാഹത്തി, ദീബ്രുഗഡ്, ജോർഹാട്ട്, തിൻസുകിയ നഗരങ്ങളിൽ ഇന്നലെ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. മൊത്തം അഞ്ച് കോളം സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സംഘർഷം രൂക്ഷമാകുന്ന ത്രിപുരയിൽ അസാം റൈഫിൾസിനെ വിന്യസിച്ചു.

അസാം ഗണപരിഷത്ത് ഇന്നലെ ഗുവാഹത്തിയിൽ കൂറ്റൻ പ്രകടനം നടത്തി. ഉൾഫ, കൃഷക് മുക്തി സംഗ്രാം സമിതി തുടങ്ങി നിരവധി സംഘടനകളും പ്രക്ഷോഭരംഗത്തുണ്ട്.

പൗരത്വ ബില്ലിനെ വിമർശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമെനും ആഭ്യന്തര മന്ത്രി അസദുസമാൻ ഖാനും ഇന്ത്യാസന്ദർശനം റദ്ദാക്കി. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുർബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബംഗ്ലാദേശിൽ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന മട്ടിലുള്ള അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്നും മോമെൻ വിമർശിച്ചിരുന്നു.

പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്ത് അസാമിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പ്രശ്‌നബാധിതമായ പത്തു ജില്ലകളിൽ രണ്ടു ദിവസത്തേക്കു കൂടി ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മേഘാലയയിലും ഇന്റർനെറ്റ് റദ്ദാക്കി. സമാധാനം തകർക്കാൻ സമൂഹമാദ്ധ്യമങ്ങൾ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. സംസ്ഥാനത്തെ സ്‌കൂളുകൾ പത്ത് ദിവസത്തേക്ക് അടച്ചു.

എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അസാമിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഗുവാഹത്തി വിമാനത്താവളത്തിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി.

സംസ്ഥാന വ്യാപകമായി പ്രക്ഷോഭകർ റോഡുകൾ ഉപരോധിച്ചതിനാൽ എവിടെയും ട്രാഫിക് കുരുക്കാണ്. നിരവധി വാഹനങ്ങൾ തകർത്തു. പൊലീസിന്റെതുൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചു.

റെയിൽവേ ത്രിപുരയിലും അസാമിലും എല്ലാ ലോക്കൽ ട്രെയിൻ സർവീസുകളും റദ്ദാക്കി.

സാന്ത്വനവുമായി മോദി

പൗരത്വ ഭേദഗതി ബിൽ നിയമമായതിൽ അസാമിലെ 'സഹോദരീ സഹോദരന്മാർ' ആശങ്കപ്പെടേണ്ടതില്ലെന്ന് മോദി ട്വിറ്ററിൽ പറഞ്ഞു. അസാമിലെ ജനങ്ങളുടെ അവകാശങ്ങളും, വ്യക്തിത്വവും മനോഹരമായ സംസ്‌കാരവും ആർക്കും തട്ടിയെടുക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

അ​സാ​മി​ലെ​ ​സം​ഘ​ർ​ഷം
മ​ത്സ​ര​ങ്ങ​ൾ​ ​ത​ട​സ​പ്പെ​ട്ടു

പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തെ​ ​തു​ട​ർ​ന്ന് ​ഗോ​ഹ​ട്ടി​യി​ൽ​ ​ഇ​ന്ന​ലെ​ ​സ​ർ​വീ​സ​സും​ ​അ​സാ​മും​ ​ത​മ്മി​ലു​ള്ള​ ​ര​ഞ്ജി​ ​ട്രോ​ഫി​ ​ക്രി​ക്ക​റ്റ് ​മ​ത്സ​ര​ത്തി​ന്റെ​ ​നാ​ലാം​ദി​നം​ ​ത​ട​സ​പ്പെ​ട്ടു.​ ​ന​ഗ​ര​ത്തി​ലെ​ ​ക​ർ​ഫ്യൂ​ ​കാ​ര​ണം​ ​ടീ​മു​ക​ൾ​ക്ക് ​സ്റ്റേ​ഡി​യ​ത്തി​ലെ​ത്താ​നാ​യി​ല്ല.
ഐ.​എ​സ്.​ ​എ​ൽ.​ ​ഫു​ട്ബാ​ളി​ൽ​ ​ഇ​ന്ന​ലെ​ ​ഗോ​ഹ​ട്ടി​യി​ൽ​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​നോ​ർ​ത്ത് ​ഇൗ​സ്റ്റ് ​യു​ണൈ​റ്റ​ഡും​ ​ചെ​ന്നൈ​യി​ൻ​ ​എ​ഫ്.​സി​ ​മ​ത്സ​ര​വും​ ​മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യു​ടെ​ ​ആ​ത്മാ​വി​നെ​ ​മു​റി​പ്പെ​ടു​ത്തു​ന്നു​ ​-​ ​പ്രി​യ​ങ്ക​ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ഷ്ട്ര​പി​താ​വ് ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​ 150​-ാം​ ​ജ​ന്മ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​വേ​ള​യി​ൽ​ ​ബി.​ജെ.​പി​ ​വി​വേ​ച​ന​പ​ര​മാ​യ​ ​പൗ​ര​ത്വ​ ​ബി​ൽ​ ​ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി.
‘​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​ 150​-ാം​ ​ജ​ന്മ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ഈ​ ​സ​മ​യ​ത്ത്,​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​ത്മാ​വി​നെ​ ​വേ​ദ​നി​പ്പി​ക്കു​ന്ന​ ​വി​വേ​ച​ന​പ​ര​മാ​യ​ ​ബി​ൽ​ ​ബി.​ജെ.​പി​ ​കൊ​ണ്ടു​വ​രു​ന്നു.​ ​ബി.​ജെ.​പി​യു​ടെ​ ​ഭി​ന്നി​പ്പി​ക്ക​ൽ​ ​അ​ജ​ൻ​ഡ​യെ​ ​കോ​ൺ​ഗ്ര​സ് ​അ​തി​ന്റെ​ ​എ​ല്ലാ​ ​ശ​ക്തി​യോ​ടെ​യും​ ​നേ​രി​ടും​’​–​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യ​ ​ഗാ​ന്ധി​യു​ടെ​ ​ട്വീ​റ്റ് ​ടാ​ഗ് ​ചെ​യ്ത് ​ട്വി​റ്റ​റി​ൽ​ ​കു​റി​ച്ചു.