high-court-

ഹൈദരാബാദ്: മാനഭംഗകേസുകളിൽ 21 ദിവസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കുന്നതിനുള്ള 'എ.പി ദിശ നിയമം 2019' ന് ആന്ധ്രപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനാണ് പുതിയ നിയമം. മാനഭംഗം, കൂട്ടമാനഭംഗം, ആസിഡ് ആക്രമണങ്ങൾ, പിന്തുടർന്ന് ശല്യപ്പെടുത്തൽ, ഒളിഞ്ഞുനോട്ടം, ലൈംഗിക പീഡനം, പോക്സോ തുടങ്ങിയ കേസുകൾ ഈ കോടതി പരിഗണിക്കും.

മാനഭംഗ കേസുകളിൽ അന്വേഷണം ഒരാഴ്ചയ്ക്കുള്ളിലും വിചാരണ രണ്ട് ആഴ്ചയ്ക്കുള്ളിലും പൂർത്തിയാക്കണമെന്നാണ് ദിശ നിയമത്തിലെ വ്യവസ്ഥ. എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കും.

ദിശ നിയമം 2019

കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്‌ടറുടെ അപരനാമമാണ് 'ദിശ'

മാനഭംഗ, കൂട്ട മാനഭംഗ കേസുകളിൽ വധശിക്ഷ ഉറപ്പാക്കും

പീഡനകേസുകളിൽ 5 വർഷം മുതൽ 7 വർഷം വരെ തടവ്

 കേസന്വേഷണവും വിചാരണയും 7, 14 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണം

21 ദിവസത്തിനുള്ളിൽ വിധി നടപ്പാക്കണം നിലവിൽ ഇത് 4 മാസമാണ്

വധശിക്ഷ വിധിച്ചാൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ നടപ്പാക്കണം.