vaidyaratnam

തൃശൂർ: വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന മെഡിക്കൽ ജേർ‌ണൽ 'വൈദ്യരത്നം ജേർണൽ ഒഫ് ആയുർവേദിക് മെഡിസിൻ", ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച പ്രകാശനം ചെയ്‌തു. ആയുഷ് അഡിഷണൽ സെക്രട്ടറി പ്രമോദ് കുമാർ പഥക്, ആയുഷ് അഡ്വൈസർ ഡോ.ഡി.സി. കട്ടോച്ച്, വൈദ്യരത്നം ഗ്രൂപ്പ് ഡയറക്‌ടർ അഷ്‌ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസ്സ് എന്നിവർ സംബന്ധിച്ചു.