benyamin-

കോട്ടയം: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ ബെന്യാമിൻ. ഭീരുവിനെ പോലെ ആത്മഹത്യ ചെയ്ത ഹിറ്റ്‍ലറുടെ ആയുധമായിരുന്നു ഫാസിസം. ആ ആയുധം വച്ച് അധികാര ഗർവിന്റെ ഉടുക്ക് കൊട്ടി ആരെയാണ് പേടിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

'ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്ലർ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം. അമ്പേ പരാജപ്പെട്ടുപോയ ഒരായുധം. ഈ രാജ്യത്ത് നിങ്ങൾ ആരെയാണ് ഭായി അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത്'- ബെന്യാമിൻ കുറിച്ചു.