seminar

തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിൽ ദേശീയ ആയുർവേദ സെമിനാർ സംഘടിപ്പിച്ചു. അന്വീക്ഷി സെമിനാർ സീരീസിന്റെ ഭാഗമായി ആയുർവേദ ആൻഡ് യൂറോളജി - എമർജിംഗ് ട്രൻഡ്സ് ഇൻ മാനേജ്മെന്റ് ആൻഡ് പ്രിവൻഷൻ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ| സംഘടിപ്പിച്ചത്. മുൻ സി.സി.ഐ.എം പ്രസിഡന്റ് ഡോ.വനിതാ മുരളികുമാർ ഭദ്രദീപം തെളിച്ച് സെമിനാർ ഉദ്ഘാടനം ചെയ്തു. പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ. ജെ.ഹരീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.പങ്കജകസ്തൂരി എക്സി.വൈസ് പ്രസിഡന്റ് കെ.പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം പ്രൊഫ. ഡോ.എസ്.വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രബന്ധങ്ങളടങ്ങിയ അബ്സ്ട്രാക്ട് ബുക്ക് പ്രസിദ്ധീകരിച്ചു. കിസ്മ പ്രസിഡന്റ് പ്രൊഫ.കുഞ്ഞിരാമൻ, കോളേജ് പ്രിൻസിപ്പൽ ഡോ.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. പങ്കജകസ്തൂരി ‌ഡയറക്ടർ ഡോ.ലക്ഷ്മി നന്ദി അറിയിച്ചു.