bike-accident

ദിനംതോറും നിരവധി വാഹനാപകടങ്ങളാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഇത് മൂലം നിരവധിപ്പേർക്ക് മരണം സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. ഈ അപകടങ്ങളിൽ മിക്കതും ട്രോഫിക് നിയമങ്ങൾ തെറ്റിക്കുന്നത് മൂലമാണ്. അങ്ങിനെ ഫരിദാബാദിൽ നടന്ന ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മദ്യപിച്ച് ബൈക്കോടിക്കുന്ന യുവാക്കളാണ് വീഡിയോയിൽ ഉള്ളത്. മദ്യലഹരിയിൽ വാഹനമോടിക്കുന്ന ബൈക്ക് യാത്രികരുടെ വീഡിയോ പുറകെ വന്ന കാർ യാത്രക്കാരാണ് പകർത്തിയത്.

ആറുവരി പാതയിലൂടെ അടിച്ചു ഫിറ്റായി മൂന്നു പേരെയും കൊണ്ട് യാത്ര ചെയ്യുന്നു. റോഡിനു കുറുകെ പലപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ബൈക്ക് നീങ്ങുന്നു. അതേസമയം കാറിലുള്ളവർക്ക് അപകടം മണത്തിരുന്നു. തുടർന്ന് ഇടതുവശത്തെ കൈവരിയിൽ ഇടിച്ച് വലതുവശത്തേക്ക് വന്ന് എതിർ ദിശയിലെ ലൈനിലേക്ക് വീഴുകയായിരുന്നു. മൂന്നുപേരും റോഡിൽ തെറിച്ചു വീണതിന് ശേഷവും ബൈക്ക് മുന്നോട്ട് നീങ്ങുന്നുണ്ട്.