sivdas

കോട്ടയം: രജിസ്‌ട്രേഷൻ ഐ.ജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിനിടെ കോട്ടയം പ്രിൻസിപ്പൽ സബ് രജിസ്ട്രാർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് കണ്ണാടി കാവ്യ ഭവനിൽ ശിവദാസ് വിശ്വനാഥ് (53) ആണ് മരിച്ചത്. ഒരു മാസം മുൻപാണ് ഇദ്ദേഹം സ്ഥാനക്കയറ്റം കിട്ടി കോട്ടയത്ത് ചുമതലയേറ്റത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ കോട്ടയം സിവിൽ സ്‌റ്റേഷൻ വളപ്പിലെ രജിസ്‌ട്രാർ ഓഫീസിലായിരുന്നു സംഭവം. കുഴഞ്ഞു വീണ ശിവദാസിനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. .

ഭാര്യ : ബബിത വിശ്വനാഥ് .മക്കൾ :വിഘ്നേഷ് വിശ്വനാഥ് (ബി.എസ്സി വിഷ്വൽ കമ്മ്യൂണിക്കേഷൻസ് വിദ്യാർത്ഥി ), വിഷ്‌ണുജ വിശ്വനാഥ് (എം.ഫാം വിദ്യാർത്ഥി )