assam

ഗുവാഹത്തി∙ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിനിടെ അസമിലെ ഗുവാഹത്തിയിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവച്ചെന്നാണ് റിപ്പോർട്ട്. നിരവധി പേർക്കു പരിക്കേറ്റു. ഇതിനിടെ മേഘാലയയിലും 48 മണിക്കൂർ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. അസമിലും ത്രിപുരയിലും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.