ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധന ഉപഭോഗം നവംബറിൽ 10.5 ശതമാനം വളർന്ന് രണ്ടുവർഷത്തെ ഉയരത്തിലെത്തി. മൊത്തം 18.77 മില്യൺ ടൺ ഇന്ധനമാണ് കഴിഞ്ഞമാസം ഇന്ത്യക്കാർ വാങ്ങിയത്. തുടർച്ചയായ മൂന്നുമാസത്തെ ഇടിവിന് ശേഷം ഡീസൽ ഉപഭോഗം നവംബറിൽ 8.8 ശതമാനം ഉയർന്ന് 7.55 മില്യൺ ടണ്ണിലെത്തി. 2.53 മില്യൺ ടണ്ണാണ് പെട്രോൾ ഉപഭോഗം; വളർച്ച ഒമ്പത് ശതമാനം. പാചക വാതകം 23.4 ശതമാനവും റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിൻ 12 ശതമാനവും നാഫ്‌ത 2.5 ശതമാനവും വില്പന വളർച്ച നേടി.