award

കൊല്ലം: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ (എസ്.എഫ്.ബി.സി.കെ) ഈ വർഷത്തെ ബിസിനസ്‌ മാൻ ഒഫ് ദി ഇയർ പുരസ്കാരത്തിന് മലബാർ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ് അർഹനായി. 15ന് വൈകിട്ട് 5.30ന് ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ആർ.ഗോപകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ്.എഫ്.ബി.സി.കെ പ്രസിഡന്റ് ജോസ് വി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.പി.അരുൺ, വർക്കിംഗ് പ്രസിഡന്റ് വി.ആർ.രത്നകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.