ഡെൻഡ്രൈറ്റ്
ഡെൻഡ്രോണിന്റെ ശാഖകളാണ് ഡെൻഡ്രൈറ്റ്. അടുത്ത ന്യൂറോണിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്നു.
ഡെൻഡ്രോൺ
നാഡീകോശത്തിൽ നിന്നും പുറപ്പെടുന്ന നീളം കുറഞ്ഞ തന്തു.
ആവേഗങ്ങളെ കോശത്തിൽ എത്തിക്കുന്നു.
ആക്സോനൈറ്റ്
ആക്സോണിൽ നിന്നുള്ള ശാഖകൾ ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു.
ആക്സോൺ
നാഡികോശത്തിൽ നിന്നും പുറപ്പെടുന്ന നീളം കൂടിയ തന്തു. നാഡീകോശത്തിൽ നിന്ന് ആവേഗങ്ങളെ പുറത്തെത്തിക്കുന്നു.
സിനാപ്റ്റിക്നോബ്
ആക്സോണിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്നു. ആക്സോണിലൂടെയുള്ള വൈദ്യുത സന്ദേശങ്ങൾ സിനാപ്റ്റിക് നോബിലൂടെയാണ് അടുത്ത നാഡീകോശത്തിലെത്തുന്നത്.
മയലിൻ ഷീത്ത്
ആക്സോണുകളുടെ പുറംഭാഗം പൊതിഞ്ഞിരിക്കുന്ന കൊഴുപ്പടങ്ങിയ സ്തരമാണിത്.വെള്ളനിറമാണ് മയലിൻ ഷീത്തിന്. സുഷുമ്ന, മസ്തിഷ്കം എന്നിവിടങ്ങളിൽ കൂടുതലായി ഇത് കാണപ്പെടുന്നു. മയലിൻഷീത്ത് കാണപ്പെടുന്ന ഭാഗത്തെ വൈറ്റ് മാറ്റർ എന്ന് വിളിക്കുന്നു. മസ്തിഷ്കത്തിലും സുഷുമ്നയിലും ആണിത് കാണപ്പെടുന്നത്. മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങളാണ് ഗ്രേമാറ്റർ എന്നറിയപ്പെടുന്ന ഭാഗത്തുള്ളത്.
സിനാപ്സ്
രണ്ട് നാഡികോശങ്ങൾക്കിടയിലുള്ള വിടവാണ് സിനാപ്സ്. സന്ദേശം ഒരു ന്യൂറോണിൽ നിന്ന് മറ്റൊന്നിലേക്ക് എത്തുന്നത് സിനാപ്സ് മൂലമാണ്.
ആക്സോണിൽ നിന്നുള്ള വൈദ്യുത ആവേഗങ്ങൾ സിനാപ്സിലെ സിനാപ്റ്റിക് നോബിൽ എത്തുന്നു. സിനാപ്റ്റിക് നോബിൽ നിന്ന് ചില രാസവസ്തക്കൾ സേവിക്കപ്പെടും. നാഡിയ പ്രേക്ഷകങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. അസറ്റൈൻകൊളിൻ, ഡോപമിൻ എന്നീ രാസവസ്തുക്കൾ നാഡിയപ്രേക്ഷകങ്ങൾക്കുദാഹരണങ്ങളാണ്.
നാഡികൾ
ആക്സോണുകളുടെ കൂട്ടമാണ് നാഡികൾ. പ്രവൃത്തിക്കനുസരിച്ച് നാഡികളെ തരംതിരിച്ചിരിക്കുന്നു. അവയുടെ പേരും ധർമ്മവും താഴെകൊടുത്തിരിക്കുന്നു.
1. സംവേദ നാഡി : സന്ദേശങ്ങളെ സുഷുമ്നയിലേക്കും മസ്തിഷ്ക ത്തിലേക്കും അയയ്ക്കുന്നു.
2. പ്രേരക നാഡി : സുഷുമ്നയിൽ നിന്നും മസ്തിഷ്കത്തിൽ നിന്നുള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു.
3. സമ്മിശ്രനാഡി : സംവേദ നാഡിയും പ്രേരക നാഡിയും ചേർന്നത്.
വ്യത്യസ്ത ചാർജുകൾ
നാഡീകോശത്തിന് പുറത്ത് പോസിറ്റീവ് ചാർജും അതിനകത്ത് നെഗറ്റീവ് ചാർജുമാണുള്ളത്. അയോണുകളുടെ വിന്യാസമാണ് ഇതിന് കാരണം. നൈമിഷികമാണ് ഇതിലുണ്ടാകുന്നചാജ് വ്യതിയാനം. ഒരു ഭാഗത്തുണ്ടാകുന്ന ചാജ് വ്യതിയാനം തൊട്ടടുത്ത ഭാഗത്തെ സ്വാധീനിക്കുന്നു. ഇങ്ങനെ ഈ പ്രക്രിയ തുടരുന്നു. സന്ദേശങ്ങൾ വൈദ്യുത പ്രവാഹമായിട്ടാണ് ഒരു നാഡീകോശത്തിൽ നിന്നും അടുത്തതിലേക്ക് പോകുന്നത്.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനമായ ഭാഗം. മസ്തിഷ്കത്തെ മെനിഞ്ജസ് എന്ന സ്തരം
ആവരണം ചെയ്തിരിക്കുന്നു.
സെറിബ്രോസ് പൈനൽ എന്ന ദ്രാവകം മെനിഞ്ജസിന്റെ പാളികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. മസ്തിഷ്കത്തിന് പ്രേഷണം നൽകുക, മസ്തിഷ്കത്തെ സംരക്ഷിക്കുക എന്നിവയാണിതിന്റെ ധർമ്മങ്ങൾ
സെറിബ്രം
മസ്തിഷ്കത്തിലെ ഏറ്റവുംവലിയ ഭാഗം ബുദ്ധി, ചിന്ത, ഭാവന, ഓർമ്മ എന്നിവയുടെ ഇരിപ്പിടം, ചാരനിറമുള്ള പുറഭാഗത്തെ കോർട്ടക്സ് എന്ന് പറയുന്നു. വെളുത്ത നിറമുള്ള ഉൾഭാഗത്തെ മെഡുല്ല എന്ന് വിളിക്കുന്നു.,ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു തലാമസ്, സെറിബ്രത്തിൽ നിന്നും സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ പുനഃപ്രസരിപ്പിക്കുന്നു സെറിബ്രത്തിന് താഴെ സ്ഥിതി ചെയ്യുന്നു.
സെറിബെല്ലം
ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്നു.
സെറിബ്രം കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ ഭാഗം, പേശി പ്രവർത്തനങ്ങളെ ഏകോപിക്കുന്നു
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം
മെഡുല്ല ഒബ്ലാംഗേറ്റ
ഒരു ദണ്ഡിന്റെ ആകൃതിയിൽ സെറിബെല്ലത്തിന് തുടർച്ചയായി കാണപ്പെടുന്നു.
ഹൈപ്പോ തലാമസ്
തലാമസിന് തൊട്ടു താഴെ കാണപ്പെടുന്നു.
ശരീരോഷ്മാവ് നിയന്ത്രിക്കുന്നു. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നു.
രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിറുത്തുന്ന ഇത് വിശപ്പ്, ദാഹം എന്നിവയേയും നിയന്ത്രിക്കുന്നു.
പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് ഹൈപ്പോ തലാമസാണ്.