health

വിളർച്ചയ്ക്ക് പരിഹാരം ഇരുമ്പ് അടങ്ങിയ ഭക്ഷണമാണെന്ന് അറിയാമല്ലോ. എന്നാൽ ഇരുമ്പ് ഉൾപ്പെട്ട ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക.
രണ്ടു തരത്തിലുള്ള ഇരുമ്പാണ് ഭക്ഷണത്തിലുള്ളത്. പെട്ടെന്ന് ആഗിരണം നടക്കുന്ന ഹീം അയൺ (Heme Iron) , സാവധാനം ആഗിരണം ചെയ്യപ്പെടുന്ന നോൺ​‍ ഹീം അയൺ (Non Heme Iron) എന്നിവയാണത്. പച്ചക്കറികളിലുള്ളത് നോൺ​‍ ഹീം അയണാണ്. ഇവയിലെ നാരുകളും ഫൈറേറ്റുകളും ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു.
എന്നാൽ‍ മാംസത്തിലുള്ളത് ഹീം അയൺ​‍ ആണ്. ഇത് വേഗത്തിൽ ആഗിരണം ചെയ്യപ്പെടും. സസ്യാഹാരത്തിലുള്ള അയണിന്റെ ആഗിരണത്തെ വേഗത്തിലാക്കാനുള്ള വഴി നിത്യേന വിറ്റാമിൻ‍ സി അടങ്ങിയ ആഹാരം കഴിക്കുക എന്നതാണ്. ഓറഞ്ച്, മുന്തിരി, നാരങ്ങ, മുസമ്പി, കിവി, സ്‌ട്രോബറി, നെല്ലിക്ക എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കഴിച്ച ഉടനെ ചായ, കാപ്പി എന്നിവ കഴിക്കരുത്. കാരണം ഇവയിലുള്ള ടാനിൻ‍, കഫീൻ എന്നിവ അയണിന്റെ ആഗിരണം തടസപ്പെടുത്തും.