മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപകാരമേകും. കുടുംബത്തിൽ സ്വസ്ഥത. നയതന്ത്രങ്ങൾ ആവിഷ്കരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ലക്ഷ്യപ്രാപ്തി നേടും. പ്രതിസന്ധികളെ തരണം ചെയ്യും. ഗുരുതുല്യരായവരുടെ വാക്കുകൾ ഉപകരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വ്യത്യസ്തമായ ഭക്ഷണരീതികൾ ആസ്വദിക്കും. നല്ല ആശയങ്ങൾ ജീവിതത്തിൽ പകർത്തും. ആഘോഷങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കർമ്മപദ്ധതികളിൽ പുതിയ ശൈലി. ആവശ്യങ്ങൾ നിർവഹിക്കും. വിനോദയാത്ര ആഹ്ലാദകരമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചർച്ചകൾ വിജയിക്കും. സാമ്പത്തിക വിഭാഗത്തിൽ ശ്രദ്ധ. ജീവിതനിലവാരം മെച്ചപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചുമതലകൾ ചെയ്തുതീർക്കും. പരമാധികാരം ലഭിക്കും. പരീക്ഷയിൽ വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രകൃതിദത്തമായ രീതികൾ അവലംബിക്കും. ആശയങ്ങൾ സഫലമാകും. പുരോഗതി നേടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അർപ്പണമനോഭാവം. പുതിയ അവസരങ്ങൾ വന്നുചേരും. അധികച്ചെലവ് ഒഴിവാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉത്തരവാദിത്വം വർദ്ധിക്കും. സ്വന്തം ആശയങ്ങൾ നടപ്പാക്കും. പുതിയ കർമ്മമേഖലകൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാമ്പത്തിക നേട്ടം, യുക്തിപൂർവമുള്ള സമീപനം. വിഷമഘട്ടങ്ങളെ അതിജീവിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അധികൃതരുടെ പ്രത്യേക പരിഗണന. സ്ഥാനക്കയറ്റം ലഭിക്കും. ലക്ഷ്യപ്രാപ്തി കൈവരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മാതൃകാപരമായ പ്രവർത്തനം. അനുമോദനങ്ങൾ വന്നുചേരും. പരസ്പരം ധാരണയുണ്ടാകും.