തിരുവനന്തപുരം: പള്ളിച്ചലിനടുത്തു ഒരു വീടിന്റെ ബേസ്‌മെന്റിന്റെ അടിയില്‍ ഒരു പാമ്പ് കയറി എന്ന് പറഞ്ഞ് രാത്രിയോടെ വാവയ്ക്ക് കാള്‍ എത്തി, സ്ഥലത്ത് വന്‍ ജനത്തിരക്ക്, അവരെയെല്ലാം മാറ്റി വാവ പാമ്പിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങി. വീടിന് പുറത്ത് സ്‌റ്റെപ്പിനടിയില്‍ ഒരു വലിയ മാളം, മൂന്ന് നാല് ബക്കറ്റ് വെള്ളം ഒഴിച്ചിട്ടും ഒരു അനക്കവും ഇല്ല. മാളത്തിന് അപ്പുറം വെട്ടിനോക്കി. ഈ സമയം പാമ്പ് തല പുറത്തേക്കിട്ടെങ്കിലും പെട്ടെന്ന് ഉള്ളിലേക്ക് കടന്നു. ആകാംഷയും ഭയവും വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്ത് കാണാം. എന്തായാലും കുറേ നേരത്തെ ശ്രമഫലമായി പാമ്പിനെ പിടികൂടി. ഏറ്റവും വലിയ മൂര്‍ഖന്‍ പാമ്പ്, ഇതിന്റെ കടിയേറ്റാല്‍ നാല് വയസ്സുള്ള രാജവെമ്പാല കടിക്കുന്നതിന് തുല്യം. കാണുക, സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

vava-suresh