ഇന്ദ്രജിത്തും പൂർണിമയും മക്കളുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ താരകുടുംബം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അതിൽ മിക്ക പോസ്റ്റുകളും വൈറലാകാറുമുണ്ട്.
അത്തരത്തിൽ പൂർണിമ പോസ്റ്റ് ചെയ്ത പ്രണയകാലത്തെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. താനും ഇന്ദ്രനും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിതെന്ന് പൂർണിമ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.ഈ ഫോട്ടോ പകർത്തിയത് മല്ലിക സുകുമാരനാണെന്നും താരം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'എന്നെ ഇന്ദ്രൻ പ്രെപ്പോസ് ചെയ്ത ദിനമാണ് ഈ ചിത്രമെടുത്തത്. എനിക്ക് അന്ന് 21 വയസും അവന് 20 വയസുമായിരുന്നു. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാർത്ഥിയും! ആ ദിനം എനിക്ക് കൃത്യമായി ഓർമയുണ്ട്. ഞങ്ങൾ അത്രത്തോളം പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.
ഈ ചിത്രമെടുത്തത് ആരാണെന്ന് ഊഹിക്കാമോ? മല്ലിക സുകുമാരൻ... ചിത്രമെടുക്കുന്ന വേളയിൽ ഞങ്ങളുടെ തലയിൽ എന്താണ് പുകയുന്നത് എന്നത് അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന് ഓർക്കുമ്പോൾ അദ്ഭുതമാണ്. അമ്മയെ നന്നായി മനസിലായപ്പോൾ എനിക്കൊരു കാര്യം ഉറപ്പായി അമ്മയ്ക്ക് അന്ന് അക്കാര്യം അറിയാമായിരുന്നിരിക്കാം. മൂന്ന് വർഷത്തെ പ്രണയം 17വർഷത്തെ ദാമ്പത്യം ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ