ദിവസങ്ങളായി രാജ്യം മുഴുവൻ പൗരത്വ നിയമഭേദഗതിയെച്ചൊല്ലിയുള്ള ചർച്ചയിലാണ്. തർക്കങ്ങൾക്കൊടുവിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ഈ ബില്ലിൽ രാഷ്ടപതി ഒപ്പുവച്ചതോടെ ഇത് നിയമമായി മാറും. ഈ ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. എന്നാൽ വിവാദമായ ഈ ബില്ലിന് ആധാരമായത് ഒരു പുസ്തകമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?
1939ൽ പ്രസിദ്ധീകരിച്ച ഗോൾവാൽക്കറുടെ പുസ്തകവും അതിലെ 47,48 പേജുകളും പൗരത്വ നിയമഭേദഗതിയെ സംബന്ധിച്ച് വളരെ നിർണായകമാണ്. 'നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു'വെന്നതാണ് പുസ്തകത്തിന്റെ പേര്. ഗോൾവാൽക്കർ അന്ന് നിർവചിച്ച ഹിന്ദു രാഷ്ട്രത്തിന്റെ പ്രമാണമാണ് മാരത്തൺ ചർച്ചകൾക്കൊടുവിൽ പാർലമെന്റ് പാസാക്കിയ പൗരത്വ നിയമം.
ഈ പുസ്തകത്തിലെ 47ാം പേജിൽ പറയുന്നത് ഇതാണ് -ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കുക എന്നതല്ലാതെ മറ്റൊരു ആശയവും വെച്ചുപൊറുപ്പിക്കരുത്. മാത്രമല്ല അവർ ഹിന്ദു വംശത്തിൽ ലയിക്കുകയും വേണം. അതല്ലായെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് പൂർണമായി കീഴടങ്ങണമെന്നൊക്കെയാണ്.