ഇന്ന് സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും വിവാഹവാർഷികമാണ്. 1990 ഡിസംബർ 13നായിരുന്നു ഇവരുടെ വിവാഹം. അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഇപ്പോൾ ഇരുവരും അകന്നുകഴിയുകയാണ്. എന്നാൽ 'ഓർമകൾ മരിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെ പ്രിയദർശൻ പങ്കുവച്ച വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിന് താഴെ ഭാര്യ അധികം വൈകാതെ തിരിച്ചുവരുമെന്ന് ആശ്വസിപ്പിച്ച് നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. സിദ്ധാർത്ഥ്,കല്യാണി എന്നിവരാണ് ലിസി-പ്രിയദർശൻ ദമ്പതികളുടെ മക്കൾ.തെന്നിന്ത്യയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് കല്യാണി.