കൊച്ചി: അഹല്യ ഗ്രൂപ്പിന്റെ ധനവിനിമയ രംഗത്തെ ഇന്ത്യയിലെ സാന്നിദ്ധ്യമായ അഹല്യ ഫിൻ ഫോറെക്‌സിന്റെ എറണാകുളം രാജാജി ജംഗ്‌ഷൻ റോഡിലുള്ള പുതിയ കോർപ്പറേറ്ര് ഓഫീസിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ ഡോ.വി.എസ്. ഗോപാൽ നിർവഹിച്ചു. മാനേജിംഗ് ഡയറക്‌ടർ എൻ. ഭുവനേന്ദ്രൻ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാജേഷ് പുത്തൻവീട്, ഡയറക്‌ടർ കെ.എച്ച്. ബിമൽ, സി.ഇ.ഒ മനോജ് ടോംസ് തുടങ്ങിയവർ സംബന്ധിച്ചു.
കോർപ്പറേറ്ര് ഓഫീസിനോട് ചേർന്നുള്ള ഹെഡ് ഓഫീസ് ബ്രാഞ്ചിലൂടെ ഫോറിൻ എക്‌സ്‌ചേഞ്ച്, ഗോൾഡ് ലോൺ, പേഴ്‌സണൽ ലോൺ, ലോൺ എഗൈൻസ്‌റ്ര് പ്രോപ്പർട്ടി, ലോൺ എഗൈൻസ്‌റ്റ് സെക്യൂരിറ്റീസ്, വെൽത്ത് മാനേജ്‌മെന്റ്, ഇൻഷ്വറൻസ്, ടിക്കറ്രിംഗ് ആൻഡ് ടൂർ പാക്കേജ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ഇന്ത്യ, യു.എ.ഇ., ബ്രിട്ടൻ എന്നിവിടങ്ങളിൽ ആതുരസേവനം, ധനകാര്യം, വിദ്യാഭ്യാസം മേഖലകളിൽ ശ്രദ്ധേയരാണ് അഹല്യ ഗ്രൂപ്പ്.