boris-johnson

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്ക് ചരിത്ര വിജയം. ബ്രെക്സിറ്റ് അനുകൂല ജനവിധിയാണ് ജോൺസണ് അധികാരത്തുടർച്ച സമ്മാനിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി ദയനീയ പരാജയം ഏറ്റുവാങ്ങി. ജെറമി കോർബിൻ ലേബർ പാർട്ടി നേതൃസ്ഥാനം രാജിവച്ചു.

'തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വിധിയെഴുത്ത്' എന്നാണ് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്.

അധികാരത്തിലെത്തിയാൽ ബ്രെക്സിറ്റ് ഉടൻ നടപ്പാക്കുമെന്നതായിരുന്നു ജോൺസന്റെ പ്രധാന വാഗ്ദാനം. ജനുവരി 31ന് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം കൺസർവേറ്റീവ് പാർട്ടി വൻ വിജയം നേടി. നേരത്തേയുള്ള കരാർ പ്രകാരം ഒക്ടോബർ 31-ന് ബ്രെക്‌സിറ്റ് കരാറിൽ സമവായം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബോറിസ് ജോൺസൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

1980 കളിൽ മാർഗരറ്റ് താച്ചറിന്റെ കാലത്തിന് ശേഷം ആദ്യമായാണ് കൺസർവേറ്റീവ് പാർട്ടി ഇത്രയും വലിയ വിജയം നേടുന്നത്. അതേസമയം, 1935-ന് ശേഷം ലേബർ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ തിരഞ്ഞെടുപ്പിലേത്.

 നിരാശയുടെ ദിവസം

ലേബർ പാർട്ടിക്ക് ഇത് നിരാശയുടെ ദിവസമാണ്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അധികാരത്തിൽ എത്തിയാൽ ബ്രക്സിറ്റിൽ വീണ്ടും ജനഹിത പരിശോധന നടത്തുമെന്നായിരുന്നു വാഗ്ദാനം'.

- ജെറമി കോർബിൻ

"ബ്രെക്സിറ്റിന് ജനങ്ങളുടെ അനുമതിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം"

- ബോറിസ് ജോൺസൻ

തെരഞ്ഞെടുപ്പ് ഫലം (സീറ്റുകൾ,​ നേടിയ വോട്ട്)​