jamia-milia-

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമത്തിന് എതിരെ തലസ്ഥാനത്ത് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ നടത്തിയ മാർച്ചിനിടെ സംഘർഷം, പൊലീസും വിദ്യാർത്ഥികളും തെരുവിൽ ഏറ്റുമുട്ടി. പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.

വിദ്യാർത്ഥകൾക്ക് നേരെ നേരെ പൊലീസ് ലാത്തിച്ചാർജും ടിയർ ഗ്യാസും പ്രയോഗിച്ചു. വിദ്യാർത്ഥികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. സർവകലാശാല കാമ്പസിൽ നിന്നാണ് വിദ്യാർത്ഥികൾ മാർച്ച് ആരംഭിച്ചത്. എന്നാൽ സർവകലാശാല ഗേറ്റിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്നാണ് പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടിയത്. കാമ്പസിനകത്ത് കയറിയ പൊലീസ് വിദ്യാർത്ഥികളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്.