vanchiyur

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ സംഘർഷത്തിൽ അഭിഭാഷകർക്കെതിരായ കേസ് മജിസ്ട്രേട്ട് ദീപ മോഹൻ പിൻവലിച്ചു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് മജിസ്ട്രേട്ട് പൊലീസിന് മൊഴി നൽകി. മജിസ്ട്രേട്ടിനെ തടഞ്ഞുവച്ചതിന് ബാർ അസോസിയേഷൻ മാപ്പു പറഞ്ഞിരുന്നു. മജിസ്ട്രേട്ടിന്റെ പരാതിയിൽ അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസുണ്ടായിരുന്നത്.

ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെത്തുടർന്ന്, മജിസ്ട്രേട്ടിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം ഈ മാസം ആറിന് അഭിഭാഷകർ പിൻവലിച്ചിരുന്നു. മജിസ്ട്രേട്ടിനെ തടഞ്ഞ അഭിഭാഷകർക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ചായിരുന്നു അഭിഭാഷകർ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നത്.