ന്യൂയോർക്ക്: ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇടംനേടി. എച്ച്.സി.എൽ കോർപ്പറേഷൻ സി.ഇ.ഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്‌നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ എന്നിവരാണ് പട്ടികയിലുള്ള മറ്റുരണ്ട് ഇന്ത്യക്കാർ.
ഫോബ്സ് പുറത്ത് വിട്ട പട്ടികയിൽ ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ ആണ് ഒന്നാംസ്ഥാനത്തെത്തിയത്.. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്. യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കര്‍ നാൻസി പെലോസി ആണ് മൂന്നാം സ്ഥാനത്ത്.
നിർമ്മല സീതാരാമൻ പട്ടികയിൽ 34-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീന, ന്യൂസിലാൻഡ് പ്രസിഡന്റ് ജസീന്ത ആൻഡേൻ, ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്, സെറീന വില്യംസ് തുടങ്ങിയവരും പട്ടികയിലുണ്ട്. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ് പട്ടികയില്‍ നൂറാമതായാണ് എത്തിയത്..