തിരുവനന്തപുരം: ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജപ്പാൻ ചിത്രം ദെ സേ നതിംഗ് സ്റ്റെയ്സ് ദ സെയിമിന് സുവർണ ചകോര പുരസ്കാരത്തിന് അർഹമായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്രസീലിയൻ സംവിധായിക അലൻ ഡെബർട്ടിനാണ് ചിത്രം- പാക്കറേറ്റ്. ജെല്ലിക്കെട്ടിന് പ്രത്യേക പരാമർശം ലഭിച്ചു. ഓഡിയൻസ് അവാർഡും ജെല്ലിക്കെട്ടിനാണ്.
ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അർജന്റീനിയൻ സംവിധായകൻ ഫെർനാഡോ സോലാനസിന് സമ്മാനിച്ചു. നെറ്റ് പാക്ക് പുരസ്‌കാരം ഡോ. ബിജുവിന്റെ വെയിൽമരങ്ങൾക്ക് ലഭിച്ചു. നെറ്റ്പാക്ക് പ്രത്യേക ജൂറി പുരസ്‌കാരവും കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചു. അച്ചടിവിഭാഗം റിപ്പോർട്ടിംഗിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് എൻ.പി.മുരളീകൃഷ്ണൻ അർഹനായി. കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടറാണ്.