un-

ജനീവ: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം പടരുന്നതിനിടെ നിയമത്തിനെതിരെ ഐക്യരാഷ്ട്രസഭയും രംഗത്തെത്തി. പൗരത്വനിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. പൗരത്വം നൽകുന്നതിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.

പൗരത്വ നിയമഭേദഗതിയിൽ ആശങ്കയുണ്ട്. മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് യു.എൻ മനുഷ്യാവകാശ വക്താവ് ജെറമി ലോറൻസ് ജനീവയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങൾക്കനുസരിച്ച് ഇന്ത്യ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമം പാസാക്കിയതിനെ തുടർന്ന് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് വിലക്കേർപ്പെടുത്തുമെന്നും യു.എസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.