nirmala-

ന്യൂഡൽഹി: ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ 34ാം സ്ഥാനം കേന്ദ്രമന്ത്രി നിർമലാ സീതാരാമന്. പട്ടികയിലിടം പിടിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ധനകാര്യമന്ത്രിയാണ് നിർമ്മല.മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധിക ചുമതല വഹിച്ചത് ഒഴിച്ചാൽ മുഴുവൻ സമയ ധനകാര്യമന്ത്രിയാകുന്ന ആദ്യ വനിതയും ഇവരാണ്.

ജർമ്മൻ ചാൻസിലർ ആഞ്ചെലാ മെർക്കൽ, യൂറോപ്യൻ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡ്, യു.എസ്.ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി എന്നിവരാണ് ആദ്യ മൂന്നു സ്ഥാനക്കാർ. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗാണ് നൂറാം സ്ഥാനത്ത്.

മറ്റ് വനിതകൾ

എച്ച്.സി.എൽ കോർപ്പറേഷൻ സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ (54)​ മൽഹോത്രയും ബയോകോൺ സ്ഥാപകൻ കിരൺ മജുംദാർ ഷായും (65)​ പട്ടികയിൽ ഇടംനേടി. മെലിൻഡ ഗേറ്റ്സ് (6)​,​ ഐ.ബി.എം സി.ഇ.ഒ ഗിന്നി റോമട്ടി (9)​,​ ഫെയ്സ്ബുക്ക് സി.ഇ.ഒ ഷെറിൽ സാൻഡ്ബെർഗ് (18)​, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന (29)​,​ ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസിൻഡ് ആർഡേൻ (38)​,​ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായി ഇവാൻക ട്രംപ് (42)​,​ ഗായകരായ റിയാന്ന (61)​,​ ബിയോൺസ് (66)​,​ ടെയിലർ സ്വിഫ്റ്റ് (71)​,​ ടെന്നീസ് താരം സെറീന വില്യംസ് (81)​

ഭരണ നേതൃത്വം, ബിസിനസ്,​ ജീവകാരുണ്യപ്രവർത്തനം, മാദ്ധ്യമം തുടങ്ങിയ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് പട്ടികയിൽ ഇടംപിടിക്കുന്നത്.