ഹാമർത്രോ കേജും ട്രിപ്പിൾ ജമ്പ് പിറ്രും തമ്മിൽ മൂന്ന് മീറ്രർ അകലം പോലുമില്ലാത്ത വാർ ഹീറോ സ്റ്രേഡിയത്തിൽ ആൺകുട്ടികളുടെ ഇരു മത്സരങ്ങളും ഒരേ സമയം നടത്തിയത് വലിയ സുരക്ഷാ വീഴ്ചയായി. ചാറ്രൽ മഴയുണ്ടായിരുന്നതിനാൽ ഹാമർ ത്രോ താരങ്ങൾക്ക് ഹാമർ കൃത്യമായി എറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു തവണ ഹാമർ ട്രിപ്പിൾ ജമ്പ് പിറ്രിൽ വന്ന് വീഴുകയും ചെയ്തു. നമ്പർ വിളിച്ച് മത്സരാർത്ഥി ചാടാൻ ഒരുങ്ങുന്ന സമയമാരുന്നതിനാൽ വൻദുരന്തം ഒഴിവായി. പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്രിക് മീറ്റിനിടെ വാളന്റിയറായിരുന്ന അഫീഫ് ഹാമർ തലയിൽ വീണ് മരിച്ചതിന് പിന്നാലെ ഇക്കാര്യങ്ങളിൽ സുരക്ഷ കർശനമാക്കിയെങ്കിലും സ്കൂൾ ഗെയിംസ് ഫെഡറേഷൻ അധികൃതർ ഇതൊന്നും അറിഞ്ഞിട്ടില്ല.

പോയിന്റ് നില

ഹരിയാന -173

മഹാരാഷ്ട്ര -164

കേരളം -142

(സബ് ജൂനിയർ,​ ജൂനിയർ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഓവറാൾ പോയിന്റ് നില)​