citizenship-

മുംബയ് : പൗരത്വ നിയമ ഭേദഗതിയിൽ രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നതിനിടെ രാജിവച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കണ്ണൻ ഗോപിനാഥൻ. ലോംഗ് മാർച്ച് ആരംഭിക്കുന്നതിന് മുമ്പായിരുന്നു കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.

കാശ്മീർ വിഷയത്തെത്തുടർന്നാണ് കണ്ണൻ ഗോപിനാഥൻ ഐ.എ.എസിൽ നിന്ന് രാജിവച്ചത്.

അതിനിടെ ഞായറാഴ്ച നടക്കാനിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോംഗ് സന്ദർശനം റദ്ദാക്കി. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ആണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച അരുണാചൽ പ്രദേശും അദ്ദേഹം സന്ദർശിക്കില്ല.

പ്രതിഷേധത്തിനിടയിൽ മൂന്ന് ഉന്നത സന്ദർശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. ഗുവാഹത്തിയിൽ അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനിരുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ തന്റെ സന്ദർശനം റദ്ദാക്കിയിരുന്നു. രണ്ട് ബംഗ്ലാദേശ് മന്ത്രിമാരും സന്ദർശിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.