ലൈംഗികതയെകുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. അത്തരത്തിൽ ഗൂഗിളിൽ തിരഞ്ഞെടുത്ത സെക്‌സ് സംബന്ധമായ സംശയങ്ങളുടെ പട്ടികയിൽ ഏതൊക്കെയാണെന്ന് അറിയാമോ ?
ഡ്യൂറക്‌സ് കമ്പനി നടത്തിയ പഠനങ്ങളിലാണ് സെക്‌സ് സംബന്ധമായി ഗൂഗിളിൽ തിരഞ്ഞ ചോദ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുന്നത്. സ്ത്രീശരീരത്തിൽ ഏറ്റവും ലൈംഗിക സംതൃപ്തി നല്‍കുന്ന ജി-സ്‌പോട്ട് എവിടെയാണെന്നാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽപേർ അന്വേഷിച്ചത്. പുരുഷനും സ്ത്രീയും ഇത് തിരഞ്ഞിട്ടുണ്ട്. ജി-സ്‌പോട്ടിന്റെ സ്ഥാനം കണ്ടെത്താൻ കൃത്യമായി കഴിയാത്തതിനാലാണ് പലരും ഗൂഗിളിന്റെ സഹായം തേടിയിരിക്കുന്നത്. ഇതിനു തൊട്ടുപിന്നിലുള്ളതാണ് ‘സ്ത്രീകൾക്ക് രതിമൂർച്ച വരുത്തുന്നത് എങ്ങനെ?’ എന്ന ചോദ്യം.
കൈവിരലുകൾ പ്രവേശിപ്പിച്ച് നോക്കുമ്പോൾ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങളേക്കാൾ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും. ജി - സ്പോട്ട് ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം. എന്നാൽ, ഇത് മിനിട്ടുകൾക്കുള്ളിൽ ഒഴിഞ്ഞുപോകുമെന്നും പഠനങ്ങളിൽ പറയുന്നു.
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക സുഖം ലഭിക്കുന്നത് ഇവിടെ നിന്നാണെന്നാണ് പഠനങ്ങൾ. ഗ്രോഫെൻബർഗ് സ്പോട്ട് എന്നാണ് ജി സ്പോട്ടിന്റെ ശരിയായ പേര്. ചില സ്ത്രീകൾക്ക് ജി-സ്‌പോട്ടിലൂടെയുള്ള ലെെംഗികബന്ധം അസ്വസ്ഥതയുണ്ടാക്കുമെന്നും പഠനങ്ങളിൽ പറയുന്നുണ്ട്.
പുരുഷലിംഗം എങ്ങനെ സ്ത്രീകളുടെ യോനിയിലേക്ക് പ്രവേശിപ്പിക്കാമെന്നും ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ തിരഞ്ഞ പത്ത് ചോദ്യങ്ങളിൽ ഒന്നാണിത്. ലെെംഗിക സംബന്ധമായ രോഗങ്ങളെക്കുറിച്ചും ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്.