rehna-fathima

തിരുവനന്തപുരം: തന്റെ സംരക്ഷണത്തിനായുള്ള ആവശ്യം സുപ്രീം കോടതി അനുവദിച്ചെന്നും,​ അതുകൊണ്ട് തന്നെ ശബരിമലയിൽ പോകാൻ തനിക്ക് വിലക്കില്ലെന്ന് രഹ്ന ഫാത്തിമ. ഏത് സമയത്തും ഉണ്ടായേക്കാവുന്ന ശാരീരീകാക്രമണത്തിൽ നിന്നും സംരക്ഷണത്തിനായും, ശബരിമലയിൽ പോയി ദർശനം നടത്തി തിരികെ വരുന്നതിനായുമുളള പോലീസ് സംരക്ഷണവുമാണ് രഹ്ന സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്ന അവശ്യങ്ങൾ.

അനുകൂലമായ വിധി തന്നെയാണ് സുപ്രീം കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് രഹ്ന നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണയുണ്ടായ പ്രശ്നങ്ങൾ മുൻനിറുത്തിയാണ് പൊലീസ് സുരക്ഷാ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. മതപരമായ നിയമങ്ങൾക്ക് മുകളിലാണല്ലോ ഇന്ത്യയുടെ ഭരണ ഘടന. ആത്യന്തികമായ വിജയം നീതിക്ക് തന്നെയാകുമെന്ന് പരിപൂർണമായ വിശ്വാസമുണ്ട്.- രഹ്ന പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

#ശബരിമല കേസിൽ ഞാൻ സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ

1. ഏത് സമയത്തും ഉണ്ടായേക്കാവുന്ന ശാരീരീകാക്രമണത്തിൽ നിന്നും സംരക്ഷണത്തിനായും, ശബരിമലയിൽ പോയി ദർശനം നടത്തി തിരികെ വരുന്നതിനായുമുളള പോലീസ് സംരക്ഷണം
2. ഞാൻ കൊടുത്തിരിക്കുന്ന പരാതികളിൽ എഫ്ഐആറിട്ട് അന്വേഷണം നടത്താൻ എതിർ കക്ഷികൾക്ക് ഡയറക്ഷൻ നൽകുക.
എതിർകക്ഷികൾ
1. സ്റ്റേറ്റ് ഓഫ് കേരള
2. ഡിജിപി ഓഫ് കേരള

ഇതിൽ എനിക്ക് സംരക്ഷണത്തിനായുള്ള ആവശ്യം സുപ്രീം കോടതി അനുവദിച്ചു. ഇന്ന് വൈകീട്ട് ഓഡർ കയ്യിൽ കിട്ടിയാൽ മുതൽ എനിക്ക് പ്രൊട്ടക്ഷൻ കിട്ടും.

ശബരിമലയിൽ പോകാൻ സ്‌പെഷൽ പ്രൊട്ടക്ഷൻ അനുവദിക്കുന്ന കാര്യം, വിശാല ബഞ്ച് ഉടൻ രൂപീകരിച്ചു തീരുമാനം വന്ന ശേഷം പരിഗണയ്ക്കും.

ഞാൻ കൊടുത്ത പരാതികളിൽ അന്വേഷണം വേഗത്തിൽ ആക്കാൻ ഡയറക്ഷൻ നൽകും എന്നു പ്രതീക്ഷിക്കുന്നു.

എനിക്ക് ശബരിമലക്ക് പോകാൻ വിലക്കില്ല