മലയാള സിനിമ ഇതുവരെ കാണാത്ത അത്രയും വലിയ പ്രൈസ് മണി കോണ്ടെസ്റ്റുമായി കന്നഡ സൂപ്പർ സ്റ്റാർ രക്ഷിത് ഷെട്ടിനായകനാകുന്ന അവൻ ശ്രീമൻ നാരായണ. 2.5 ലക്ഷത്തിന്റെ കോണ്ടെസ്റ്റാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ ട്രെയിലറിലൂടെ മലയാളികൾ ഏറെ ശ്രദ്ധിച്ച ചിത്രമാണ് അവൻ ശ്രീമൻ നാരായണ. വീണ്ടും ചിത്രത്തിന്റെ അതെ ട്രെയിലറിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് നിരവധി സിനിമകൾ വന്നിട്ടുണ്ടങ്കിലും, പ്രേക്ഷക പ്രശംസ നേടിയ അതെ ട്രെയിലറിലൂടെ മലയാളം കണ്ട ഏറ്റവും വലിയ കോണ്ടെസ്റ് ഒരുക്കിയിരിക്കുകയാണ് അവൻ ശ്രീമാൻ നാരായണ. 2.5 ലക്ഷത്തിന്റെ നമ്പർ കോണ്ടെസ്റ് പക്ഷെ അത്ര എളുപ്പമല്ല സിനിമയുടെ ട്രെയിലർ കണ്ടു അതിനൊപ്പം വരുന്ന 5 നമ്പറുകൾ കണ്ടെത്തി കൂട്ടിച്ചേർക്കുകയും ഒരു കോഡ് നിർമ്മിക്കുകയും വേണം. ആ നിർമ്മിച്ച കോഡ് ഈ https://asn.pushkarfilms.com/ വെബ്‌സൈറ്റിൽ കയറി സീക്രട് ബോക്സ് തുറന്നു മത്സരിച്ചു വിജയിച്ചാൽ, ക്യാഷ് പ്രൈസ് രണ്ടര ലക്ഷം രുപ നിങ്ങളുടേതായിരിക്കും.