തിരുവനന്തപുരം: ലോർഡ്സ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയോ, ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്യുക, കരിക്കകം ക്ഷേത്ര റോഡിന് സമാന്തരമായി ഓവർബ്രിഡ്ജോ അടിപ്പാതയോ നിർമ്മിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി കഴക്കൂട്ടം മണ്ഡലം സെക്രട്ടറി കരിക്കകം സുരേഷ് ഉപവസിച്ചു.
ആർ.എസ്.പി ജില്ലാ സെക്രട്ടറി ബാബു ദിവാകരൻ ഉപവാസം ഉദ്ഘാടനം ചെയ്തു. ഡി. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. എ. സുനിൽകുമാർ സ്വാഗതം പറഞ്ഞു. കെ.എസ്. സനൽകുമാർ, എം.പോൾ, എസ്.എസ്. സുധീർ, മെർളിയാമ്മ, ശ്യാമള, എം. സുരേഷ്, പേട്ട സജീവ്, കാട്ടാക്കട വിജയൻ, വൈ.എൻ. ഗോപാലകൃഷ്ണൻ നായർ, എസ്. സനുരാജ്, അനീഷ് അശോകൻ, കോൺഗ്രസ് നേതാവ് കരിക്കകം സുരേന്ദ്രൻ, ബി.ജെ.പി നേതാവ് സുജിത് ലാൽ, കരിക്കകം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പ്രതാപ ചന്ദ്രൻ നായർ, ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോപകുമാർ, അജയകുമാർ എന്നിവർ സംസാരിച്ചു.