വിവാദങ്ങൾക്കിടെ ഷെയ് ൻ നിഗം വീണ്ടും വാർത്തയിൽ ഇടംപിടിക്കുന്നു. പുതുവർഷത്തിൽ നിർമ്മാതാവിന്റെ കുപ്പായം അണിയാനാണ് തീരുമാനം.നിർമ്മാതാക്കളുടെ സംഘടനയുമായിട്ടുള്ള അസ്വാരസ്യം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഷെയ്ൻ ഖേദം പ്രകടിപ്പിച്ചതിനുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.രണ്ടു സിനിമകൾ നിർമ്മിക്കാനാണ് തീരുമാനം. സിംഗിൾ, സാരമണി കോട്ട എന്നീ ചിത്രങ്ങളാണ് നിർമ്മിക്കുക.നവാഗത സംവിധായകർ ഒരുക്കുന്ന ഈ ചിത്രത്തിൽ ഷെ യ്ൻ അഭിനയിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.19ന് കൊച്ചിയിൽ ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് ഷെയ് ൻ കരുതുന്നത്. എന്നാൽ വിദേശത്ത് പോയ മോഹൻലാൽ മടങ്ങിവന്ന ശേഷം പ്രശ്നം ചർച്ച ചെയ്യാമെന്നാണ് ഫെഫ് ക യുടെ നിലപാട്. ഡിസംബർ 22ന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. അതിനുശേഷം ഷെയ് നുമായി ചർച്ച നടത്തുമെന്ന് ബി. ഉണ്ണിക്കൃഷ് ണൻ അറിയിച്ചു.