ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും പോഷകം ഉറപ്പാക്കാനും രോഗപ്രതിരോധം സാദ്ധ്യമാക്കാനും ചിലയിനം പഴങ്ങൾക്ക് കഴിയും. വിറ്റാമിൻ എ,സി,ഇ എന്നിവ അടങ്ങിയ പഴങ്ങൾ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കും. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും സമൃദ്ധമായി അടങ്ങിയിട്ടുള്ള ചെറി ഗർഭകാലത്തെ അണുബാധകളെ പ്രതിരോധിക്കുന്നു.
വിറ്രാമിൻ സി,ഇ, ഫ്ളെവനോയ്ഡുകൾ എന്നിവയാൽ സമ്പുഷ്ടമായ പേരയ്ക്ക ഗർഭകാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. രോഗങ്ങളോട് പൊരുതുന്ന മറ്റൊരു ഫലമാണ് കിവി. ആപ്പിൾ ഗർഭകാലത്ത് നിർബന്ധമായും കഴിക്കേണ്ട ഫലമാണ്. ഗർഭസ്ഥശിശുവിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്ന ആപ്പിൾ ആസ്ത്മ, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കും.
ഗർഭകാലത്തെ ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാൻ പച്ചമാങ്ങയ്ക്കും മാമ്പഴത്തിനും കഴിവുണ്ട്. മാംഗനീസ്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ സ്ട്രോബറി ഗർഭിണിയ്ക്ക് മികച്ച ഫലമാണ്. വിറ്റാമിൻ എ, ബി 6, സി എന്നിവയും മിനറലുകളും അടങ്ങിയിട്ടുള്ള തണ്ണിമത്തൻ കഴിക്കുന്നത് ദഹനപ്രശ്നങ്ങളെയും ഇല്ലാതാക്കും.