മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
യുക്തിയും കഴിവും പ്രാവർത്തികമാക്കും. വിനോദയാത്ര പോകും. വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹോദര-സുഹൃദ് സഹായം. ആശ്വാസമനുഭവപ്പെടും. ഉൗഹാപോഹങ്ങൾ തള്ളിക്കളയും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ശ്രദ്ധ വർദ്ധിക്കും. വിട്ടുവീഴ്ചാമനോഭാവം. വിദഗ്ദ്ധ പരിശോധനയ്ക്ക് തയ്യാറാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനുഭവഫലം ഉണ്ടാകും. പ്രയോഗിക വിജ്ഞാനം ആർജിക്കും. പ്രവർത്തനക്ഷമത വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അപേക്ഷകൾ പരിഗണിക്കും. പുതിയ ചുമതലകൾ. ഭരണ സംവിധാനത്തിൽ വിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പരീക്ഷണങ്ങളിൽ വിജയം.ആഗ്രഹങ്ങൾ സഫലമാകും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മസംതൃപ്തിയുണ്ടാകും. പദ്ധതികൾ പ്രാവർത്തികമാക്കും. തൊഴിലിൽ ക്രമീകരണമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉത്സവാഘോഷങ്ങളിൽ സജീവം. മാതാപിതാക്കളെ അനുസരിക്കും. ആത്മസംതൃപ്തിയുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പദ്ധതികൾ പ്രാവർത്തികമാകും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കും. അധികാര പരിധി വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കീഴ്ജീവനക്കാരെ നിയമിക്കും. നിശ്ചയിച്ച കാര്യങ്ങൾ നടപ്പാക്കും. അധികച്ചെലവ് അനുഭവപ്പെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉദ്യോഗമാറ്റം. തൊഴിൽ പുരോഗതി. ബന്ധുസഹായമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുതിയ വ്യാപാരത്തിന് തുടക്കം. ഉപകാരപ്രദമായ പ്രവർത്തനങ്ങൾ. ആത്മാർത്ഥ പ്രവർത്തനം.