padmini-varkey

തിരുവനന്തപുരം: ദേവകി വാര്യർ സ്മാരക സ്ത്രീ പഠന ശാക്തീകരണ കേന്ദ്രം സംഘടിപ്പിച്ച പത്മിനി വർക്കി അനുസ്മരണം അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള 2019ലെ പത്മിനി വർക്കി സ്മാരക പുരസ്‌കാരം തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊലേസ് എന്ന സംഘടനയുടെ സെക്രട്ടറി ഷീബ അമീറിന് മുൻ മന്ത്രി പി.കെ. ശ്രീമതി സമ്മാനിച്ചു.
പഠനകേന്ദ്രം പ്രസിഡന്റ് അനസൂയ അദ്ധ്യക്ഷയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ ആർ. രാധാകൃഷ്ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ആർ. പാർവതി ദേവി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. അമ്പിളി, പാലിയം ഇന്ത്യയിലെ ഡോ. എം.ആർ. രാജഗോപാൽ എന്നിവർ സംസാരിച്ചു. ടി. രാധാമണി സ്വാഗതവും കെ. സുഭദ്രാമ്മ നന്ദിയും പറഞ്ഞു.