പുലര്‍ച്ചെ മൂന്ന് മണി, ഇടുക്കിയുടെ തണുത്ത കാറ്റേറ്റ് വാവ പാമ്പിനെ പിടികൂടാന്‍, ഒരു വീട്ടില്‍ നില്‍ക്കുകയാണ്. ഇവിടെ വൈകുന്നേരം ഒരു മാളത്തില്‍ പാമ്പ് കയറുന്നത് വീട്ടമ്മ കണ്ടു. അപ്പോള്‍ തന്നെ വാവയെ വിളിച്ചു. കണ്ടത് ഉറപ്പുള്ളതിനാല്‍, ആ മാളത്തില്‍ വലയും മറ്റും വച്ച് അടയ്ക്കാന്‍ വാവ നിര്‍ദേശിച്ചു. പക്ഷേ കുറച്ച് കഴിഞ്ഞതും വേറെ ഒരു പാമ്പ് ആ മാളത്തിന് മുന്നില്‍, വീട്ടുകാര്‍ ഭയന്നു. ഉടനെ വാവയെ വിളിച്ചു.

sanake-master

ഈ സമയത്ത് രണ്ടാമത് കണ്ട പാമ്പ് ഇഴഞ്ഞ് കുറ്റിക്കാട്ടിലേക്ക് പോയി. അങ്ങനെയാണ് വാവ ഇവിടെ എത്തിയത്. ഒരു മാളത്തെ പിന്തുടര്‍ന്ന് കുറേ മണ്ണ് വെട്ടിമാറ്റിയെങ്കിലും കിട്ടിയില്ല. അപ്പോഴാണ് എതിര്‍വശത്തെ മാളം വാവയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുറച്ച് മണ്ണ് വെട്ടിമാറ്റിയതും, പാമ്പിന്റെ ചട്ട കണ്ടു, ഇപ്പോള്‍ പൊഴിച്ചതാണ്. പാമ്പിനെ കിട്ടാന്‍ സാധ്യത കൂടുതലായതോടെ വാവയുടെ മുഖത്തും സന്തോഷം കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.