drishyam

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായെത്തിയ ദൃശ്യത്തിന് മലയാളത്തിൽ ഉജ്ജ്വല വരവേൽപാണ് ലഭിച്ചത്. ഈ വിജയം കൊണ്ടുതന്നെ തെലുങ്ക്,​ഹിന്ദി,​തമിഴ്,​കന്നട,​സിംഹള എന്നിങ്ങനെ വിവിധ ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചൈനീസ് ഭാഷയിലും സിനിമ റിമേക്കിനൊരുങ്ങുകയാണ്.

ഷീപ്പ് വിത്തൗട്ട് ഷെപ്പേർഡ് എന്നാണ് സിനിമയുടെ പേര്. ഡിസംബർ 20നാണ് റിലീസ്. ദൃശ്യത്തിലെ മിക്ക രംഗങ്ങളും അതേപടി പകർത്തിയാണ് ചൈനീസ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2013ലാണ് മലയാളത്തിലെ ദൃശ്യം തീയേറ്ററുകളിലെത്തിയത്. മോഹൻലാലിനെക്കൂടാതെ മീന,ഹൻസിബ,എസ്തർ അനിൽ,ആശ ശരത്,കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തി.